ഓൺലൈൻ മാധ്യമരംഗത്ത് 10 വർഷം… ഇനി ആഘോഷം കെ ന്യൂസിൽ: പ്രേക്ഷകർക്കും വായനക്കാർക്കും നിരവധി മത്സരങ്ങൾ; കിടിലൻ സമ്മാനങ്ങൾ
1 min readഓൺലൈൻ മാധ്യമ രംഗത്ത് കെ ന്യൂസ് 10 വർഷത്തിലേക്ക്…വാർത്തകൾ അതിവേഗത്തിൽ നിങ്ങളുടെ വിരൽ തുമ്പിൽ എത്തിച്ച് എന്നും ജനശ്രദ്ധ നേടിയ K NEWS ദശവാർഷികാഘോഷത്തിന്റെ ഭാഗമായി പ്രേക്ഷകർക്കും വായനക്കാർക്കും നിരവധി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
പോയ വർഷങ്ങളിൽ എല്ലാം തന്നെ എന്ത് മത്സരങ്ങൾ സംഘടിപ്പിച്ചാലും വലിയ പങ്കാളിത്തത്തോടുകൂടി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചോട് സ്വീകരിച്ച് വിജയപ്രദമാക്കി തന്നത് ഈ വേളയിൽ കെ ന്യൂസ് ഓർമ്മിക്കുകയാണ്…നന്ദി.
വാർത്തകൾക്കൊപ്പം വിജ്ഞാനവും വിനോദവും നിറഞ്ഞ നിരവധി മത്സരങ്ങളാണ് K ന്യൂസ് പ്രേക്ഷകർക്കും വായനക്കാർക്കും ഒരുക്കിയിരുന്നത്. ഒരിക്കൽ കൂടി.. K ന്യൂസിൽ ആഘോഷരാവ്…നമുക്ക് ആഘോഷിക്കാം ഈ ദശവാർഷികം.
മത്സര ഇനങ്ങൾ
1)അംഗൻവാടി വിഭാഗം
- ആംഗ്യപ്പാട്ട്
- കഥപറയൽ
2)എൽ പി വിഭാഗം
- പദ്യം ചൊല്ലൽ
- ചിത്ര രചന (കളർ)
3) യു പി വിഭാഗം
- പദ്യം ചൊല്ലൽ
- ക്രാഫ്റ്റ് മേക്കിങ്
4) പൊതു വിഭാഗം
- സിനിമാഗാനം (കരോക്കേ)
- മാപ്പിളപ്പാട്ട്(without music)
- പ്രസംഗമത്സരം (വിഷയം: നമ്മുടെ കേരളം)
നിബന്ധനകൾ
- മത്സരവീഡിയോ 7 മിനുട്ടിൽ കൂടരുത്.
- ഡോക്യുമെന്റ് ഫയൽ ആയി 6282892162 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
- മത്സര വീഡിയോടൊപ്പം മത്സരാർത്ഥിയുടെ പേരും സ്ഥലവും മൊബൈൽ നമ്പറും നിർബന്ധമായും എഴുതുക
- ഓഡിയോ വ്യക്തതയ്ക്ക് വേണ്ടി ഇയർ ഫോൺ, ഹെഡ് ഫോൺ എന്നിവ ലിപ് കവർ ആകാതെ ഉപയോഗിക്കാം.
- മത്സര വീഡിയോ മറ്റൊരു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ എഡിറ്റ് ചെയ്ത് അയക്കരുത്.
- മത്സരവീഡിയോകൾ 2024 ഏപ്രിൽ 10 നകം മുകളിൽ പറഞ്ഞ വാട്സ്ആപ്പ് നമ്പറിൽ അയക്കണം.
- ചിത്രരചന, ക്രാഫ്റ്റ്മേക്കിങ് എന്നീ മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ 1 മിനുട്ട് ദൈർഘ്യമുള്ള Making വീഡിയോ കൂടി അയക്കണം. അല്ലാത്തവ മത്സരത്തിൽ പരിഗണിക്കുന്നതല്ല.
- നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന മത്സര വീഡിയോകൾ പരിഗണിക്കുന്നതല്ല
- വിജയികൾക്കുള്ള സമ്മാനം സ്പോൺസർ ചെയ്തത് മലബാർ ഇന്റർലോക്ക് ഒഴക്രോം, മലബാർ റെഡിമെയ്‌ഡ്‌സ് ചെറുകുന്ന്
- മത്സരങ്ങളിൽ പങ്കെടുക്കാൻ തയ്യാറായിക്കോളൂ…വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ.