ശ്രദ്ധിക്കൂ…: ചില ട്രെയിനുകൾ ഇന്നു മുതൽ ഓടില്ല, ചില ട്രെയിനുകൾ വൈകും; അറിയേണ്ടത്
1 min readശ്രദ്ധിക്കൂ…: ചില ട്രെയിനുകൾ ഇന്നു മുതൽ ഓടില്ല, ചില ട്രെയിനുകൾ വൈകും; അറിയേണ്ടത്
പാലക്കാട്: റെയിൽവേ പാലക്കാട് ഡിവിഷനു കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചിലത് വൈകിയോടും. ഇന്നു മുതൽ 25 വരെ ട്രെയിൻ ഗതാഗതത്തിൽ മാറ്റമുണ്ടാകും
പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ
ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തിയതികളിൽ റദ്ദാക്കി
കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തിയതികളിൽ റദ്ദാക്കി
നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തിയതികളിൽ റദ്ദാക്കി
ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തിയതികളിൽ റദ്ദാക്കി
വൈകിയോടുന്നവ
കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി വൈകിട്ട് 4.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 16ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.
കൊയമ്പത്തൂർ- ജബൽപുർ എക്സ്പ്രസ്- 11, 18, 25 തിയതികളിൽ ഒരു മണിക്കൂർ വൈകി രാവിലെ 6.05ന് കൊയമ്പത്തൂരിൽ നിന്ന് പുറപ്പെടും.
കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തിയതികളിൽ ഒരു മണിക്കൂർ വൈകി രാത്രി ഒൻപതിന് പുറപ്പെടും.