കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ SBI മുഖ്യ ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
1 min readകണ്ണൂർ : കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ SBI മുഖ്യ ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
ബിജെപി അഴിമതിക്ക് മറപിടിക്കുന്ന എസ് ബി ഐ നടപടി പുനഃ പരിശോധിക്കുക,ഇലക്ടറൽ ബോണ്ട് ഇടപാടിൽ എസ് ബി ഐ കള്ളക്കളി അവസാനിപ്പിക്കുക എന്നി മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്
വ്യാഴാഴ്ച്ച രാവിലെ ബാങ്ക് റോഡിന് സമീപത്തെ ശാഖയ്ക് മുന്നിൽ നടത്തിയ ധർണ്ണ DCC പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു BJP ക്ക് മാത്രം സഹായം കിട്ടുന്നതാണ് ഇലക്ട്രൽ ബോണ്ടെന്നും സുപ്രീം കോടതി ഇലക്ട്രൽ ബോണ്ടിനെതിരെ വിധിച്ചത് നരേന്ദ്ര മോദിക്കേറ്റ തിരിച്ചടിയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു
നേതാക്കളായ ടി.ഒ മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, കായക്കൽ രാഹുൽ, കൂക്കിരി രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.