മട്ടന്നൂരിൽ എൻ ഡി എ സ്ഥാനാർഥിയുടെ റോഡ് ഷോ
1 min readമട്ടന്നൂര്‍: മട്ടന്നൂർ ലോകസഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് സംവദിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥിന്റെ റോഡ് ഷോ. വായാന്തോടില്‍ നിന്നാരംഭിച്ച റോഡ് ഷോ മട്ടന്നൂര്‍ നഗരപ്രദക്ഷിണം നടത്തി തലശ്ശേരി റോഡ് കനാല്‍ പരിസരത്ത് സമാപിച്ചു.
മട്ടന്നൂര്‍ നഗരസഭാംഗം എ. മധുസൂദനന്‍, ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.ആര്‍. രാജന്‍, രാജന്‍ പുതുക്കുടി, ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റണ്ട് ശരത്ത് കൊതേരി, വൈസ് പ്രസിഡണ്ടന്റുമാരായ ഇ. നാരായണന്‍, പി.വി. ദേവദാസ്, ആനന്ദവല്ലി, മട്ടന്നൂര്‍ മണ്ഡലം ജനറല്‍സെക്രട്ടറിമാരായ എം.വി. ശശിധരന്‍, പി.എസ്. പ്രകാശന്‍, മഹിളാമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റണ്ട് റീനാ മനോഹരന്‍, കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റണ്ട് പി.കെ. വത്സന്‍, മഹിളാമോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റണ്ട് വി.കെ. മാധുരി, യുവമോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റണ്ട് സജിത്ത് കൊടോളിപ്രം തുടങ്ങിയവര്‍ റോഡ് ഷോക്ക് നേതൃത്വം നൽകി.