വിവാദ’ ആള്‍ദൈവം’ സന്തോഷ് മാധവൻ ചികിത്സയിലിരിക്കെ മരിച്ചു; അന്ത്യം കൊച്ചിയില്‍
1 min readകൊച്ചി: വിവാദ ജ്യോതിഷിയും പൂജാരിയുമായിരുന്ന സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സന്തോഷ് മാധവന്‍ എന്ന സ്വാമി അമൃത ചൈതന്യയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
പ്രവാസിയായ മലയാളി സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്‍. 2009 മെയ് മാസത്തിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീ. സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്.