ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും ആവേശം; ട്വന്റി 20 ലോകകപ്പ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം
1 min readക്രിക്കറ്റ് ആരാധകർക്ക് വീണ്ടും ആവേശം; ട്വന്റി 20 ലോകകപ്പ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം
ഡൽഹി: ഏകദിന ലോകകപ്പിനും ഏഷ്യാ കപ്പിനും ശേഷം ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയൊരുക്കി ഹോട്ട്സ്റ്റാർ ഇന്ത്യ. ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം. ഡിസ്നി ഹോട്ട്സ്റ്റാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രൊമോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ജൂൺ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുന്നത്.
ലോകകപ്പിൽ ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിന് പാക്കിസ്താനെയും 12ന് അമേരിക്കയെയും ഇന്ത്യ നേരിടും. ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത് ശർമ്മ തന്നെയാണ് ട്വന്റി 20 ലോകകപ്പിലും ഇന്ത്യയെ നയിക്കുന്നത്.മാസങ്ങൾക്ക് മുമ്പ് നടന്ന ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഹോട്ട്സ്റ്റാർ സൗജ്യനമായി മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ചില മത്സരങ്ങൾ അഞ്ച് കോടിയലധികം പേർ തത്സമയം കണ്ടിരുന്നു. ട്വന്റി 20 ലോകകപ്പിലും നേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹോട്ട്സ്റ്റാർ