ഹാപ്പിമാപ് ഹോളിഡേയ്സ് കണ്ണൂർ ഓഫീസ് തളാപ്പിൽ പ്രവർത്തനമാരംഭിച്ചു
1 min readഹാപ്പിമാപ് ഹോളിഡേയ്സ് കണ്ണൂർ ഓഫീസ് തളാപ്പിൽ പ്രവർത്തനമാരംഭിച്ചു
കണ്ണൂർ: ഹാപ്പിമാപ് ഹോളിഡേയ്സ് കണ്ണൂർ ഓഫീസ് കൊയിലി ഹോസ്പിറ്റലിന് എതിർവശം ലക്ഷ്മി കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് സെക്രട്ടറി സി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ട്രാവൽ & ടൂറിസം മേഖലയിൽ രണ്ട് വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഹാപ്പി മാപ് ഹോളിഡേയ്‌സിന്റെ മൂന്നാമത്തെ ഓഫീസാണ് കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചത്. ഇന്റർനാഷണൽ & ഡൊമസ്റ്റിക് ടൂർ പാക്കേജ്, വിസ സർവീസ്, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ലഭ്യമാണെന്ന് ഡയറക്ടർ പ്രിജേഷ് പാറേത്ത് അറിയിച്ചു.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഇത്തരം സ്ഥാപനങ്ങൾ വളർന്നു വരേണ്ടത് നമ്മുടെ നാടിൻ്റെ വികസനത്തിന് അനിവാര്യമാന്നെന്ന് അനിൽകുമാർ അഭിപ്രായപ്പെട്ടു.
ഡയറക്ടർമാരായ പ്രിജേഷ് പാറേത്ത് അബ്ദുൽ മുത്തലിബ്, പ്രമോദ്. കെ വി, ലക്ഷ്മി കോംപ്ലക്സ് ഉടമ അനിൽകുമാർ, ടാറ്റ AIA കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ നിസ്മയ്, KDTA അസോസിയേഷൻ ജില്ലാ സെക്രട്ടറി റയീസ്, പ്രസിഡൻ്റ് ജസിം റഹ്മാൻ, അഫ്സൽ, ഫസിലു തുടങ്ങിയവരും മറ്റു പ്രമുഖവ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
സർവ്വീസുകൾക്ക് 9593449344 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.