പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് മെയ് 1 മുതല്‍ തന്നെ; കര്‍ശന നിര്‍ദ്ദേശവുമായി എംവിഡി

1 min read
Share it

തിരുവനന്തപുരം:  പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് മെയ് 1 മുതല്‍ തന്നെ നടപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ആർടിഒ, ജോയിന്റ് ആർടിഒമാർക്കാണ് നിർദ്ദേശം നല്‍കിയത്. മെയ് 1 മുതല്‍ പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ആർടിഒ, ജോയിന്റ് ആർടിഒമാർക്ക് എതിരെ നടപടിയെടുക്കും.

നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് തന്നെ പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്നാണ് നിർദ്ദേശം. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ മറ്റ് സ്ഥലങ്ങള്‍ പരിഗണിക്കാം. ഇതിനായി സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കാം. സർക്കാർ ഭൂമി ലഭിക്കാത്ത പക്ഷം സ്വകാര്യ ഭൂമി ഏറ്റെടുക്കാം. ഇതിൻമേലുള്ള വാടക സംബന്ധമായ വിവരങ്ങള്‍ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ അറിയിക്കണം എന്നും നിർദ്ദേശത്തില്‍ പറയുന്നു.

പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങള്‍

1. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോർ സൈക്കിളുകളില്‍ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളില്‍ പരിശീലനം ലഭിച്ചവർക്ക് കാലുകൊണ്ട് ഗിയർ സെലക്ഷൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാല്‍ മോട്ടോർ സൈക്കിള്‍ വിത്ത് ഗിയർ എന്ന വിഭാഗത്തിന് ഇനി മുതല്‍ കാല്‍പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 സിസിക്ക് മുകളില്‍ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിള്‍ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ.

2. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായതിനാല്‍ ഡ്രൈവിംഗ് സ്കൂള്‍ ലൈസൻസില്‍ ചേർക്കുന്ന വാഹനങ്ങളുടെ പ്രായം 15 വർഷമായി നിജപ്പെടുത്തും. ഇത്തരം പഴയ വാഹനങ്ങള്‍ 1-5-2024 ന് മുൻപായി മാറ്റി 15 വർഷത്തില്‍ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങള്‍ ലൈസൻസില്‍ ചേർക്കേണ്ടതുമാണ്.

3. നിലവില്‍ ലൈറ്റ് മോട്ടോർ വെഹിക്കിള്‍ ലൈസൻസ് നേടുന്നതിനുള്ള കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമുള്ള നിബന്ധനങ്ങള്‍ ഓട്ടോമാറ്റിക് / ഇലക്‌ട്രിക്കല്‍ വാഹനങ്ങളില്‍ ടെസ്റ്റ് നടത്തുമ്ബോള്‍ പരിശോധിക്കാൻ കഴിയില്ല.മാത്രമല്ല ഓട്ടോമാറ്റിക് ഗിയർ ഉള്ള വാഹനങ്ങള്‍ ഓടിക്കുന്നവർക്ക് മാന്വല്‍ ഗിയർ വാഹനങ്ങള്‍ ഓടിക്കുന്നതിന്ന് സാധിക്കുകയില്ല. ആയതിനാല്‍ ലൈറ്റ് മോട്ടോർ വെഹിക്കിള്‍ വിഭാഗത്തിൻ്റെ ടെസ്റ്റിന് ഓട്ടോമാറ്റിക് / ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാൻ പാടില്ല.

4. മോട്ടോർ സൈക്കിള്‍ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡില്‍ തന്നെ നടത്താൻ നിർദ്ദേശം നല്‍കുന്നു.

5. ലൈറ്റ് മോട്ടോർ വെഹിക്കിള്‍ വിഭാഗത്തിലെ പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ് ) ആംഗുലാർ പാർക്കിങ്ങ് ,പാരലല്‍ പാർക്കിങ്ങ് ,സിഗ്സാഗ് ഡ്രൈവിങ്ങ് ,ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ ഉള്‍പെടുത്തി പരിഷ്കരിക്കും.

6. പ്രതിദിനം ഒരു എം വി ഐ യും എ എം വി ഐ ഉം ചേർന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട എണ്ണം 30 ആയി നിജപ്പെടുത്തി.

7. ഡ്രൈവിങ്ങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്കൂളിൻ്റെ എല്‍ എം വി വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിന് ഡാഷ് ബോർഡ് ക്യാമറയും, വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് ഓഫീസിലെ കമ്ബൂട്ടറില്‍ കോപ്പി ചെയ്ത് 3 മാസം വരെ സൂക്ഷിക്കേണ്ടതാണ്.

8. എല്‍ എം വി ടെസ്റ്റ് കമ്ബ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാർ പാർക്കിംഗ്, പാരലല്‍ പാർക്കിംഗ്,സിഗ്സാഗ് ഡ്രൈവിംഗ്, ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ പ്രത്യേകം പരിശോധിക്കണം.

 

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!