വാട്സാപ്പില്‍ ഇതാ മറ്റൊരു കിടിലൻ ഫീച്ചര്‍; ഇനി പഴയ സന്ദേശങ്ങള്‍ തെരയാൻ അധികം സമയം കളയേണ്ട

വാട്സാപ്പില്‍ ഇതാ മറ്റൊരു കിടിലൻ ഫീച്ചര്‍; ഇനി പഴയ സന്ദേശങ്ങള്‍ തെരയാൻ അധികം സമയം കളയേണ്ട

കഴിഞ്ഞ കുറച്ചുനാളുകളായി വാട്സാപ്പില്‍ നിരവധി മാറ്റങ്ങളാണ് മെറ്റ കൊണ്ടുവന്നത്. നിരവധി സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും അവതരിപ്പിച്ചതിന് പിന്നാലെയിതാ മറ്റൊരു കിടിലൻ സൗകര്യം കൂടി ഉപയോക്താക്കള്‍ക്കായി മെറ്റ നല്‍കുകയാണ്.

പഴയ മെസേജുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകുന്ന ഫീച്ചറാണ് മെറ്റ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതല്‍ തീയതി ഉപയോഗിച്ച്‌ വാട്സാപ് മെസേജുകള്‍ സെർച്ച്‌ ചെയ്യാനാകും.

  • തീയ്യതി ഉപയോഗിച്ച്‌ വാട്‌സാപ്പ് സന്ദേശം എങ്ങനെ തിരയാം

ചാറ്റോ ഗ്രൂപ്പോ തുറക്കുക.
പേരില്‍ ക്ലിക്ക് ചെയ്യുക
സെർച്ച്‌ ബട്ടണ്‍ തിരഞ്ഞെടുക്കുക

ആൻഡ്രോയിഡില്‍ മുകളില്‍ വലത് കോണിലായി കലണ്ടർ ഐക്കണ്‍ കാണാം, ഐഫോണില്‍ ഇത് താഴെ വലത് കോണിലായിരിക്കും.
ഐക്കണ്‍ തിരഞ്ഞെടുത്ത് തീയ്യതിനല്‍കുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്‌സാപ്പ് നേരിട്ട് നിങ്ങളെ എത്തിക്കും.
വർഷങ്ങളായി ഒരേ ഫോണില്‍ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകള്‍ കണ്ടുപിടിക്കാൻ ഇത് സഹായകമാവും.

ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്‌ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്‌സാപ്പ് വെബ്ബിലും, വാട്‌സാപ്പ് പിസി, മാക്ക് വേർഷനുകളിലും ഈ സൗകര്യം ലഭിക്കും. മാർക്ക് സക്കർബർഗിന്റെ വാട്‌സാപ്പ് ചാനലിലൂടെ അദ്ദേഹം പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഈ ഫീച്ചർ നിങ്ങളുടെ ഫോണില്‍ എത്തിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ വാട്‌സാപ്പ് വേഗം അപ്‌ഡേറ്റ് ചെയ്യുക.

കഴിഞ്ഞ കുറച്ചുനാളുകളായി വാട്സാപ്പില്‍ നിരവധി മാറ്റങ്ങളാണ് മെറ്റ കൊണ്ടുവന്നത്. നിരവധി സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും അവതരിപ്പിച്ചതിന് പിന്നാലെയിതാ മറ്റൊരു കിടിലൻ സൗകര്യം കൂടി ഉപയോക്താക്കള്‍ക്കായി മെറ്റ നല്‍കുകയാണ്. പഴയ മെസേജുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകുന്ന ഫീച്ചറാണ് മെറ്റ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *