ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി

1 min read
Share it

ചിറക്കൽ : കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഒരാഴ്ച നീളുന്ന ഉത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമാടം ഈശനൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

ദിവസവും വൈകീട്ട് നാലിന് ഓട്ടൻതുള്ളൽ, അഞ്ചിന് കാഴ്ചശീവേലി, 8.30-ന് ചാക്യാർകൂത്ത്, തുടർന്ന് തിരുനൃത്തം എന്നിവയുണ്ടാകും. ജനുവരി 30-നും 31-നും രാത്രി 11-ന് കഥകളി, ഫെബ്രുവരി ഒന്നിനും രണ്ടിനും സാമൂഹിക നാടകങ്ങൾ, മൂന്നിനും നാലിനും രാത്രി ഒൻപതിന് സംഗീതവിസ്മയം. അഞ്ചിന് വൈകുന്നേരം 5.30-ന് ആറാട്ട് എന്നിവ ഉണ്ടായിരിക്കും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!