ബസുകൾക്കിടയിൽ പെട്ട് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

ബസുകൾക്കിടയിൽ പെട്ട്
ലോട്ടറി വിൽപ്പനക്കാരൻ
മരിച്ചു
പയ്യന്നൂർ പഴയബസ്റ്റാന്റിൽ വച്ച് ബസുകൾക്കിടയിൽ
പെട്ട് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.
ഇന്ന് രാവിലെയോടെയാണ് സംഭവം. പയ്യന്നൂർ കേളോത്തെ രാഘവൻ ആനിടിൽ (66) ആണ് മരിച്ചത്.
പയ്യന്നുരിൽ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട ശ്രീനിധി ബസ്
ട്രാക്കിൽ വെക്കാനായി പിന്നോട്ടെടുക്കുമ്പോൾ രണ്ടുബസുകൾക്കിടയിൽ
പെടുകയായിരുന്നു. ഉടൻ തന്നെ പയ്യന്നൂരിലെ സഹകരണ
ആശുപത്രിയിലും. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും
കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.