പ്രീ പ്രൈമറി ടിടിസി വിദ്യാർത്ഥികളുടെ സംസ്ഥാന കലോത്സവത്തിൽ ടീച്ചേഴ്സ് അക്കാദമി ചെറുവത്തൂർ ഓവറോൾ ചാമ്പ്യന്മാരായി

പ്രീ പ്രൈമറി ടിടിസി വിദ്യാർത്ഥികളുടെ സംസ്ഥാന കലോത്സവത്തിൽ ടീച്ചേഴ്സ് അക്കാദമി ചെറുവത്തൂർ ഓവറോൾ ചാമ്പ്യന്മാരായി
ചീമേനി :കേരള എജുക്കേഷൻ കൗൺസിൽ കോഴിക്കോട് വെച്ച് സംഘടിപ്പിച്ച പ്രീ പ്രൈമറി ടിടിസി വിദ്യാർത്ഥികളുടെ സംസ്ഥാന കലോത്സവത്തിൽ 2105 പോയിന്റുമായി ടീച്ചേഴ്സ് അക്കാദമി ചെറുവത്തൂർ ഓവറോൾ ചാമ്പ്യന്മാരായി 45 സെൻററുകൾ തമ്മിൽ മാറ്റുരച്ച കലോത്സവത്തിൽ ഗ്രൂപ്പ് മത്സരങ്ങളിൽ എല്ലാം ടീച്ചേഴ്സ് അക്കാദമി ഒന്നാം സ്ഥാനം നേടി കഴിഞ്ഞവർഷവും ടീച്ചേഴ്സ് അക്കാദമി ആയിരുന്നു ഓവറോൾ ചാമ്പ്യന്മാർ .ഓവറോൾ ചാമ്പ്യന്മാരായ ടീച്ചേഴ്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് സ്വീകരണവും , ചെറുവത്തൂർ, ചീമേനി ടൗണുകളിൽ ആഹ്ലാദപ്രകടനവും നടത്തി. ബാൻഡ് വാദ്യത്തോട് നടന്ന ആഹ്ലാദപ്രകടനത്തിന് പ്രിൻസിപ്പാൾ എ വി ലത, എ. ഒ. ധനേഷ് . ടിപി, അധ്യാപികമാരായ വീണ. എം.വി , മഞ്ജുഷ. പി സ്നേഹ.എം, സബിത.ഇ പി വി എന്നിവർ നേതൃത്വം നൽകി.