കുത്തുപറമ്പ് മെരുവമ്പായിൽ സ്ക്കൂട്ടറുകൾ കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

1 min read

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ മെരുവമ്പായിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെ സ്ക്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കതിരൂർ വേറ്റുമ്മൽ കോരത്താൻ കണ്ടി മുഹമ്മദ് സിനാൻ (19), പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് (23)എന്നിവരാണ് ഇന്ന് പുലർച്ചെയോടെ കണ്ണൂർ ആസ്റ്റർ മിംസിൽ വെച്ച് മരണപ്പെട്ടത്.

KL59എൻ 3292 എന്ന നമ്പറിലുള്ള സ്ക്കൂട്ടറും, KL 58 എഎച്ച് 8776 എന്ന നമ്പറിലുള്ള സ്ക്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *