ടെലിവിഷൻ സീരിയൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കടുത്ത ലൈംഗിക ചൂഷണം നേരിടുന്നതായി വനിതാ കമ്മീഷൻ

1 min read
Share it

ടെലിവിഷൻ സീരിയൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കടുത്ത ലൈംഗിക ചൂഷണം നേരിടുന്നതായി വനിതാ കമ്മീഷൻ തിരുവനന്തപുരത്ത് നടത്തിയ പബ്ലിക് ഹിയറിങ്ങിൽ മനസ്സിലായതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ:പി സതീദേവി പറഞ്ഞു. ടെലിവിഷൻ ആർട്ടിസ്റ്റ് മുതൽ ഡബ്ബിങ് ക്യാമറമാന്മാർ വരെ ചൂഷണത്തിന് ശരിയാകുന്നുണ്ടെന്നാണ് ഹിയറിങ്ങിൽ മനസ്സിലായത് .തൊഴിലിടങ്ങളിൽ തൊഴിൽ ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കണം. ശക്തമായ ഒരു നിയമമുള്ള രാജ്യമാണ് നമ്മുടേത് .മുൻകാലങ്ങളിൽ സ്ത്രീകൾ പണിക്ക് പോകുന്നതി നോട് വീട്ടിലുള്ളവർ പുരുഷന്മാർക്ക് ഇഷ്ടമായിരുന്നില്ല .എന്നാൽ ഇന്ന് ആകെ മാറി .

സാമ്പത്തിക മാറ്റമാണ് ഇന്ന് ഏത് മേഖലകളിലേക്കും സ്ത്രീകളുടെ കടന്നുവരവിന്കാരണമെന്നും സതീദേവി ചൂണ്ടിക്കാട്ടി. ഗ്രാമീണ ജോലികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണനയാണെങ്കിലും ഈ മേഖലകളിൽ ഇപ്പോൾ കൂടുതൽ കടന്നുവരുന്നത് സ്ത്രീകളാണ് .വീട്ടുമുറ്റത്തുള്ള പുല്ലുകൾ പറിച്ചു കളയാൻ സ്ത്രീകൾക്ക്കഴിയുമോ എന്ന് സംശയിച്ചിരുന്ന നാട്ടിലിപ്പോൾ തൂമ്പയും പിക്കാസുമെടുത്ത് സ്ത്രീകൾ ജോലിക്ക് ഇറങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും കമ്മീഷൻ ചെയർ പേർസൺ പറഞ്ഞു.

ലോട്ടറി മേഖലയിൽ സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായാണ് കേരള വനിതാ കമ്മീഷൻ കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്.

വ്യത്യസ്ത തൊഴിൽ മേഖലകളിൽ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം പ്രശ്നപരി ഹാരങ്ങൾക്കുള്ള നിയമാവബോധം നൽകുകയും ഇന്നത്തെ സ്റ്റിയറിങ്ങിൽ ഉരുത്തിരിഞ്ഞുവരുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ശുപാർശകൾനൽകുകയും ചെയ്യും.

ചടങ്ങിൽ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായിരുന്നു .കമ്മീഷൻ അംഗം പി കുഞ്ഞായി ഷ, വി ആർ മഹിളാമണി, വെൽഫെയർ ഓഫീസർ ടി പ്രദീപൻ, ലോട്ടറി തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ, ലോട്ടറി തൊഴിലാളി യൂണിയൻ (എഐടിയുസി)ജില്ലാ സെക്രട്ടറി ടി നാരായണൻ, ലോട്ടറി തൊഴിലാളി യൂണിയൻ (ഐഎൻടിയുസി ) സെക്രട്ടറി പി വി സജേഷ് കമ്മീഷൻ റിസൾച്ച്ഓഫീസർ എ ആർ അർച്ചന , ടി കെ ആനന്ദി, പിആർഒ മണിലാൽ, പ്രൊജക്റ്റ് ഓഫീസർ എൻ ദിവ്യ എന്നിവർ സംസാരിച്ചു

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!