നവകേരള സദസ്സ് – പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓലക്കൊട്ട മെടയൽ മത്സരം സംഘടിപ്പിച്ചു
1 min read
നവകേരള സദസ്സ് – പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓലക്കൊട്ട മെടയൽ മത്സരം സംഘടിപ്പിച്ചു.
തൃക്കരിപ്പൂർ നിയോജക മണ്ഡലം നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്തിൽ ഓലക്കൊട്ട മെടയൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ നിർമിച്ച ഓലകൊട്ടകൾ പരിപാടിയുടെ വേദിയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.
പരിപാടിയിൽ ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് അറിയിച്ചു. പരിപാടിയിൽ വി ജാനകി ഒന്നാം സ്ഥാനം നേടി, സുനിത കെ, നാരായണി വി വി എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
