ചെറുകുന്നിൽ ആംബുലൻസ് തട്ടി വഴിയാത്രക്കാരനായ വ്യദ്ധൻ മരിച്ചു

1 min read
Share it

ആംബുലൻസ് തട്ടി ചെറുകുന്നിൽ വഴി യാത്രക്കാരൻ മരിച്ചു. ചെറുകുന്ന് : ആംബുലൻസ് തട്ടി വഴിയാത്രക്കാരനായ വ്യദ്ധൻ മരിച്ചു. ഒദയമ്മാടത്തെ പഞ്ചിക്കീൽ കോരൻ 85 (കര ക്കീൽ കോരൻ ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറര മണിയോടെയാണ് സംഭവം. പഴയങ്ങാടി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ആംബുലൻസാണ് പള്ളിച്ചിലിൽ വെച്ച് കോരന്റെ ദേഹത്ത് തട്ടിയത്. ഉടൻ തന്നെ കണ്ണൂർ എ.കെ.ജി ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഭാര്യ: കെ.വി.കല്ല്യാണി .
മക്കൾ : അജിത, ജനകൻ, ആനന്ദൻ ,
മരുമക്കൾ : പരേതനായ സുധാകരൻ (കുഞ്ഞിമംഗലം) ബിന്ദു (തളിയിൽ ) സനിത (കണ്ണ പിലാവ് ) സഹോദരങ്ങൾ: പരേതനായ പഞ്ചിക്കീൽ കണ്ണൻ.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഒദയമ്മാടം സമുദായ ശമ്ശാനത്തിൽ .

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!