ബസ്സും ബൈക്കും കൂട്ടിയിടിച്ച് ചെറുകുന്ന് സ്വദേശി മരിച്ചു
1 min readകൊയിലാണ്ടി ദേശീയ പാതയിൽ കൊയിലാണ്ടി ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ ചെറുകുന്ന് കൊവ്വപ്രം ചിടങ്ങയിൽ ഫാത്തിമ മൻസിലിൽ മുഹമ്മദ് ഹഫീഫ്(19) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കുഞ്ഞിമംഗലം സ്വദേശി മഹഫിൽ (20)ന് പരിക്കേറ്റു.
ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ കോഴിക്കോട്ട് നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിനായി ചൊവ്വാഴ്ച എത്തേണ്ടതായിരുന്നു.
ഇതിനായി പോകുന്നതിനിടെ തിങ്കളാഴ്ച രാത്രി ആയിരുന്നു അപകടം. ഹസ്സന്റെയും ഷഫീറയുടെയും മകനാണ് മരണപ്പെട്ട ഹഫീഫ് .