കഞ്ചാവുമായി അഴീക്കോട് സ്വദേശി അറസ്റ്റിൽ
1 min readകഞ്ചാവുമായി അഴീക്കോട് സ്വദേശി അറസ്റ്റിൽ
നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി അഴീക്കോട് ഒലാടത്താഴെ സ്വദേശിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.
അസ്ക്കർ എ, (37) എന്നയാളാണ് വിൽപ്പനക്കായി കൈവശം വെച്ച 1.819 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് ഒലാടത്താഴെ വെച്ച് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ സ്കൂട്ടറിന്റെ സീറ്റിനടിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ വളപട്ടണം പോലീസ് എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വിൽപ്പനക്കായി 5 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് മുമ്പും ഇയാളെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വളപട്ടണം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നിധിൻ , ജി എസ് ഐ പ്രവീൺ, സി. പി. ഒ മാരായ ജിജിനേഷ് , ഷിൻഞ്ചു എന്നി പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.