699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം

1 min read
Share it

699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം

699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് കേരളത്തിൽ അടുത്തമാസം പകുതിയോടെ ഏർപ്പെടുത്തും. പി വി ആർ, ഐ നോക്‌സ് തിയറ്റർ ഗ്രൂപ്പാണ് ഈ ടിക്കറ്റ് ഏർപ്പെടുത്തിയത്.
ഉത്തരേന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ടിക്കറ്റിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കേരളത്തിലും ഈ പ്രതിമാസ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. കൂടാതെ സിനിമകാണുമ്പോൾ കഴിക്കാനുള്ള പോപ്പ് കോൺ അടക്കമുള്ള വിഭവങ്ങൾക്കും ആനുകൂല്യ നിരക്കുണ്ട്.ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഈ നിരക്കിൽ ലഭിക്കും.ചുരുങ്ങിയത് 3 മാസത്തേക്കാണ് ടിക്കറ്റ്എന്നാൽ ഈ ടിക്കറ്റ് കൈമാറാൻ കഴിയില്ല. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഈ പാസ്പോർട്ട് ടിക്കറ്റ് ഉപയോഗിച്ച് സിനിമ കാണാനാകുക.അതേസമയം 70 രൂപക്ക് സിനിമ കാണാം

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!