ഇന്ന് വിജയദശമി: ആദ്യാക്ഷര വെളിച്ചത്തിലേക്ക് പിച്ചവെച്ച് കുരുന്നുകള്‍
1 min readഇന്ന് വിജയദശമി: ആദ്യാക്ഷര വെളിച്ചത്തിലേക്ക് പിച്ചവെച്ച് കുരുന്നുകള്‍
കണ്ണൂർ: വിജയദശമി നാളില്‍ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെക്കുന്നു. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വന്‍തിരക്കാണ്. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്.