ആനക്കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1 min readപൊതുകുളത്തില്‍ മത്സ്യനിക്ഷേപം നടത്തുന്നതിന്‍റെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ആനക്കുളത്ത് കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. 4000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒരു വര്‍ഷം കൊണ്ട് വിളവെടുക്കാനാകും.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജീഷ് ടി കെ, മത്സ്യഭവന്‍ കോര്‍ഡിനേറ്റര്‍ അതുല്‍ റോയ്സ്, പ്രൊമോട്ടര്‍ രജിഷ രാജന്‍, റനീഷ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു.