നടാൽ റെയിൽവേ ഗേറ്റ് തകർന്നു , ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
1 min read
കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ നടാൽ റയിൽവേ ഗേറ്റ് പൊട്ടി വീണതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വാഴാഴ്ച്ച രാവിലെ 10.30 ഓട് കൂടിയാണ് ഗേറ്റ് പൊട്ടി വീണത്. നടാൽ ഗേറ്റിലൂടെ ഉള്ള വാഹന ഗതാഗതം ഗേറ്റ് തകരാർ കാരണം നേരത്തേയും തടസപ്പെട്ടിരുന്നു
ഇന്നു രാവിലെ ട്രെയിൻ കടന്ന് പോവുന്നതിന് ഗേറ്റ് അടച്ചതായിരുന്നു. വണ്ടി പോയ ശേഷം ഉയർത്തുന്നതിനിടെയാണ് റെയിൽവേ ഗേറ്റ് പൊട്ടി വീണത് ഗേറ്റ് ആദ്യം ഒടിഞ്ഞ് തൂങ്ങിയ ശേഷമാണ് വേഗത കുറഞ്ഞ് വീണത്. അത് കൊണ്ട് യാത്രക്കാർ രക്ഷപ്പെടു യായിരുന്നു. ഇരു വശവും നിരവധി വാഹനങ്ങൾ ഗേറ്റ് കടന്ന് പോവാൻ കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടം സംഭവിചത്.
തുടർന്ന് ഗതാഗതം ബൈപ്പാസ് വഴി തിരിച്ച് വിട്ടു
