കണ്ണൂർ നഗത്തിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണങ്ങൾ പിടികൂടി

റെയിൽവേ സ്റ്റേഷൻ റോഡിലെ ഗ്രീൻ പാർക്ക് റസിഡൻസി റസ്റ്റോറന്റിൽ നിന്നും കോർപറേഷൻ ആരോഗ്വ വിഭാഗം പഴകിയ ഭക്ഷണം പിടികൂടിഫ്രൈഡ് റൈസ്, ചോറ്, നെയ്ച്ചോർ തുടങ്ങിയവയാണ് പിടിച്ചത്.
ബുധനാഴ്ച്ച രാവിലെയായിരുന്നു കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥാർ പരിശോധന നടത്തിയത്.ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം സുധീർ ബാബു, കെ. ഉദയ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.