ചക്കരക്കൽ ടൗണിന് അടുത്ത് വെച്ച് നക്ഷത്ര ആമയെ കണ്ടെത്തി
1 min read
ചക്കരക്കൽ ടൗണിന് അടുത്ത് വെച്ച് നക്ഷത്ര ആമയെ കണ്ടെത്തി
ചാലോട് : ചക്കരക്കൽ ടൗണിന് അടുത്ത് വെച്ച് നക്ഷത്ര ആമയെ കണ്ടെത്തി. റോഡരികിൽ ആമയെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ മാർക്കിന്റെ സന്നദ്ധ പ്രവർത്തകനായ എം സി സന്ദീപിനെ വിവരം അറിയിച്ചു.
കേരളത്തിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ മാത്രം കാണുന്ന ഇവ വന്യജീവി നിയമപ്രകാരം സംരക്ഷിത പട്ടികയിലാണ്. ഇത് വില്പന നടത്തുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ കുറ്റകരമാണ്. ആരെങ്കിലും രഹസ്യമായി വളർത്തിയത് ആകാമെന്ന് കരുതുന്നു.
