സ്‌കൂള്‍ അധ്യാപികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1 min readസ്‌കൂള്‍ അധ്യാപികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വെള്ളറട: തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38)യെ ആണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്.
പാറശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ് ശ്രീലതിക. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന ശ്രീലതിക, ഇവിടെ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലേക്ക് എത്തിയത്. യുവതിയെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ആണ് കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളറട പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുകയാണ്.