ലോട്ടറി അടിച്ചാൽ പുറത്ത് പറയാതിരിക്കുക, പൈസ കിട്ടിയാൽ ബാങ്കിലിടുക; കഴിഞ്ഞ വർഷം ഓണം ബമ്പർ അടിച്ച അനൂപ് പറയുന്നു
1 min readതിരുവനന്തപുരം: ഓണം ബമ്പർ അടിച്ചാൽ എന്തു ചെയ്യണമെന്ന് സ്വന്തം അനുഭവത്തിൽ പറയുകയാണ് തിരുവനന്തപുരം സ്വദേശി അനൂപ്. കഴിഞ്ഞ തവണ ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയത് അനൂപ് ആയിരുന്നു. ഇതിനു പിന്നാലെ, അനൂപ് വാർത്തകളിൽ ഇടംനേടിയിരുന്നു.
ലോട്ടറി അടിച്ചത് കൊണ്ട് മാത്രം ഒരാൾ ഭാഗ്യവാനാകില്ലെന്നാണ് അനൂപ് പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് സ്വന്തം അനുഭവങ്ങൾ പറഞ്ഞത്. ഇത്തവണയും ഓണം ബമ്പർ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ അനൂപ്, ഇനി ടിക്കറ്റ് അടിച്ചാൽ പുറത്തു പറയില്ലെന്നും വ്യക്തമാക്കി. ഒന്നാം സമ്മാനം അടിച്ചതോടെ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് അനൂപ് നേരത്തേ തുറന്നു പറഞ്ഞിരുന്നു. പുറത്തു പറഞ്ഞാൽ എന്തു സംഭവിക്കുമെന്ന് അറിയാം.
ഇത്തവണ ഒന്നാം സമ്മാനം അടിക്കുന്നവരോടും അനൂപിന് പറയാനുള്ളത് ഇതു തന്നെയാണ്. ബന്ധുക്കളോടൊക്കെ സംസാരിച്ചതിനു ശേഷം ലോട്ടറി ഓഫീസുമായി ബന്ധപ്പെടുക. പൈസ കിട്ടിയാൽ ബാങ്കിലിടുക, ഒരു വർഷം ഒന്നും ചെയ്യാതിരിക്കുക.ഇനി ടിക്കറ്റ് അടിച്ചാൽ ഒരിക്കലും പുറത്ത് പറയില്ല. കാരണം പുറത്ത് പറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് അറിയാം. ഓണം ബംബർ കിട്ടുന്നവരോട് പറയാനുള്ളത് ടിക്കറ്റ് അടിച്ചെന്ന് അറിഞ്ഞാൽ പുറത്ത് പറയാതിരിക്കുക. ബന്ധുക്കളോടൊക്കെ സംസാരിച്ചതിന് ശേഷം ലോട്ടറി ഓഫീസിനെ ബന്ധപ്പെടുക. പൈസ കിട്ടിയാൽ അത് ബാങ്കിലിടുക. ഒരു വർഷം അതിനെക്കൊണ്ട് ഒന്നും ചെയ്യാതിരിക്കുക. ലോട്ടറി അടിച്ചതു കൊണ്ടു മാത്രം ആരും ഭാഗ്യവാനാകുന്നില്ലെന്നും അനൂപ് പറയുന്നു. ലഭിച്ച പണം കൃത്യമായി ഉപയോഗിക്കുകയാണ് പ്രധാനം.
ലോട്ടറി അടിച്ച പണം കൊണ്ട് വീടും സ്ഥലവും വാങ്ങിയതായും അനൂപ് പറഞ്ഞു. ഒരു ഥാറും എർട്ടിക്കയും വാങ്ങി. ബന്ധുക്കളേയും സുഹൃത്തുക്കളേയും സഹായിക്കുകയും കുറച്ച് യാത്രകൾ ചെയ്തതായും അനൂപ് പറഞ്ഞു