ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
1 min readആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ പിടിയില്‍. ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ സതീഷ് എന്ന വ്യാജപ്പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റില്‍. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. ആലുവയിലെ പെരിയാര്‍ ബാര്‍ ഹോട്ടലിന് സമീപത്ത് നിന്നാണ് ക്രിസ്റ്റിലിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. പൊലീസിനെ കണ്ട ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് പ്രതിയെ കൊണ്ടുപോയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ദൃക്‌സാക്ഷിയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും സിസിടിവി ദൃശ്യത്തില്‍ കണ്ട പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
ആലുവയിലെ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകള്‍ ഇന്നലെ രാത്രി പീഡനത്തിനു ഇരയായത്.