ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണു; രണ്ടു വയസ്സുകാരന്‍ മരിച്ചു
1 min readചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണു; രണ്ടു വയസ്സുകാരന്‍ മരിച്ചു
കോഴിക്കോട്: ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മുക്കത്ത് ഇന്നലെ വൈകീട്ടാണ് അപകടം. മുക്കം മണാശേരി സ്വദേശി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ആണ് മരിച്ചത്.
കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. കുളി കഴിഞ്ഞെത്തിയപ്പോള്‍ കുട്ടി മെത്തയുടെ അടിയില്‍ കിടക്കുകയായിരുന്നുവെന്ന് അമ്മയും മറ്റു ബന്ധുക്കളും പറയുന്നത്.
ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.