അഴീക്കലിലെ അരുംകൊല: ഒഡീഷ സ്വദേശി പിടിയിൽ
1 min read
അഴീക്കലിലെ അരുംകൊല : ഒഡീഷ സ്വദേശി പിടിയിൽ
വളപട്ടണം: ഒഡീഷ സ്വദേശിയായ മത്‌സ്യ തൊഴിലാളിയെ തലയില്‍ കല്ലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ കൂട്ടാളി മംഗ്ളൂരിൽ പിടിയിൽ.
ഒറീഡബാദ്ര ജില്ലയിലെ മംങ്കുമാലിക്കിനെയാണ് വളപട്ടണം പൊലിസ് പിടികൂടിയത്. അഴീക്കൽ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ചു മത്സ്യബന്ധനത്തിനായി ബോട്ടിൽ പോയിരുന്ന ഇയാൾ അനധികൃത മദ്യവിൽപ്പനയും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സഹപ്രവർത്തകൻ്റെ കൊലപാതകത്തിലെത്തിയെന്ന് പൊലിസ് സംശയിക്കുന്നു. ഹാർബറിലെ ഇതര സംസ്ഥാനക്കാരായമത്‌സ്യതൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് മങ്കുമാലിക്കിനെ കുറിച്ചുള്ള വിവരം പൊലിസിന് ലഭിച്ചത്.
മത്‌സ്യ തൊഴിലാളിയായ ഒഡീഷ സ്വദേശി മാങ്കുൽനായ്ക്ക് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. നേരത്തെ മംഗ്ളൂര് ഹാർബറിൽ കൊല്ലപ്പെട്ട
രമേഷ് ദാസിന്റെ(32) യൊപ്പം ഇയാൾ മത്സ്യബന്ധന ജോലി ചെയ്തിരുന്നു. ഈ സംശയത്താലാണ് വളപട്ടണം പൊലിസ് ഇൻസ്പെക്ടർ ടി.പി സുമേഷിൻ്റെ നേതൃത്വത്തിൽ മംഗ്ളുര് ഹാർബർ കേന്ദ്രികരിച്ചു അന്വേഷണം നടത്തിയത്.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ചൊവ്വാഴ്ച്ച രാവിലെയാണ് അഴീക്കല്‍
ഹാര്‍ബറിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനകത്തു നിന്നും ഒഡീഷ സ്വദേശിയായ മത്‌സ്യ തൊഴിലാളിയായ രമേഷ് ദാസിന്റെ(32) ചോരയില്‍ കുളിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയത്.
തലയില്‍ കല്ലിടിച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മുഖം ചതഞ്ഞ നിലയിലായിരുന്നു. അതീവ വികൃതമായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. കൊല നടത്താന്‍ ഉപയോഗിച്ച കല്ലും സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. മൃതദേഹത്തിനടുത്തു നിന്നുകിട്ടിയ ഫോണിലെ സിംകാര്‍ഡ് സൈബര്‍ പൊലിസ് പരിശോധിച്ചപ്പോള്‍ മംഗ്‌ളൂരില്‍ നിന്നെടുത്തതാണെന്ന് വ്യക്തമായിരുന്നു മരിച്ചയാള്‍ മംഗ്‌ളൂര് തുറമുഖത്ത് ജോലി ചെയ്തതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ വളപട്ടണം പൊലിസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. വളരെ വേഗം തന്നെ സ്ഥലത്തു നിന്നും മുങ്ങിയരമേഷ് ദാസിന്റെ കൂട്ടാളിയായ മങ്കു മാലിക്കാണ് കൃത്യം നടത്തിയതെന്ന് പൊലിസ് തിരിച്ചറിയുകയായിരുന്നു. പ്രതിയെ വളപട്ടണം പൊലിസ് സ്റ്റേഷനിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തു.
