കാൽ തെന്നി റോഡിൽ വീണു, എഴുന്നേൽക്കും മുൻപ് വാഹനങ്ങൾ ഇടിച്ചിട്ടു; ഇരിട്ടിയിൽ ദാരുണ മരണം

കാൽ തെന്നി റോഡിൽ വീണു, എഴുന്നേൽക്കും മുൻപ് വാഹനങ്ങൾ ഇടിച്ചിട്ടു; ഇരിട്ടിയിൽ ദാരുണ മരണം

 

ഇരിട്ടി : ഇരിട്ടിയിൽ വയോധികൻ അപകടത്തിൽ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജൻ കാൽ തെന്നിയാണ് റോഡിലേക്ക് വീണത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജൻ റോഡിൽ കിടക്കുമ്പോൾ വാഹനങ്ങൾ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാൻ സാധിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *