പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി; ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു

പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി; ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു
പുല്ലൂപ്പിക്കടവ്: പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി. ഇന്നു വൈകീട്ടോടെയാണ് സംഭവം. കക്കാട് അത്താഴക്കുന്ന് സ്വദേശികളായ രണ്ടു പേരിൽ ഒരാളെ കാണാതാവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം, കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം തിരച്ചിൽ ആരംഭിച്ചു. വിവരമറിഞ്ഞ് കൂറ്റൻ ജനാവലിയാണ് പാലത്തിനു സമീപം എത്തിച്ചേർന്നത്. ഇതിനാൽ ഇതുവഴിയുള്ള വാഹനഗാതാഗതം തടസ്സപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.