ചാന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ് ഇന്ന് വൈകിട്ട് 6.04ന്
1 min readചാന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ് ഇന്ന് വൈകിട്ട് 6.04ന്
ചാന്ദ്രയാൻ 3 ബുധൻ വൈകുന്നേേം 6.04ന് ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്യും. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ്. വൈകിട്ട് 5.47 മുതൽ ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിക്കും.
മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തേക്ക് എത്തുമ്പോൾ ആയിരിക്കുമിത്. രണ്ട് ദ്രവ എൻജിൻ 11 മിനിറ്റ് തുടർച്ചയായി ജ്വലിപ്പിച്ചാകും റഫ് ബ്രേക്കിങ് ഘട്ടം പൂർത്തീകരിക്കുക.
ഇതോടെ അതിവേഗം നിയന്ത്രണ വിധേയമായി പേടകം 6-7 കിലോമീറ്റർ അടുത്തെത്തും. തുടർന്ന് മൂന്ന് മിനിറ്റുള്ള ഫൈൻ ബ്രേക്കിങ് ഘട്ടത്തിന് ഒടുവിൽ ചരിഞ്ഞെത്തുന്ന പേടകത്തെ കുത്തനെയാക്കും.
800 മീറ്റർ മുകളിൽ നിന്ന് അവസാന വട്ട നിരീക്ഷണം നടത്തി ലാൻഡർ നിശ്ചിത സ്ഥലത്തേക്ക് സോഫ്‌റ്റ് ലാൻഡിങ്ങിന് നീങ്ങും. സെൻസറുകൾ, കാമറകൾ എന്നിവയുടെ സഹായത്താൽ അപകടം തിരിച്ചറിഞ്ഞ് മറ്റൊരു സ്ഥലത്ത് ഇറങ്ങാനുമാകും.