ഡോക്ടർ സി വി രഞ്ജിത്തിന് വീണ്ടും ലോക റെക്കോർഡ്
1 min read
ഡോക്ടർ സി വി രഞ്ജിത്തിന് വീണ്ടും ലോക റെക്കോർഡ്
സംഗീതസംവിധായകൻ ഡോക്ടർ സി വി രഞ്ജിത്തിന് ഒരു ലോക റെക്കോർഡ് നേട്ടം കൂടി. ‘ വേൾഡ് റെക്കോർഡ്സ് ഇന്ത്യയുടെ ‘ ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്തിനെ തേടി എത്തിയിരിക്കുന്നത്. വന്ദേമാതരം എന്നു തുടങ്ങുന്ന പുതിയ ദേശഭക്തി ഗാനം ഒരുക്കിയതിലൂടെയാണ് ഡോക്ടർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ദേശഭക്തിഗാനം ഒരുക്കിയതിലൂടെയാണ് ഡോക്ടർ സി വി രഞ്ജിത്ത് ഇരട്ട ലോകറെക്കോർഡുകളുടെ ഉടമയായി മാറിയത്.ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലായി 40 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനത്തിലൂടെ നേരത്തെ വേൾഡ് റെക്കോർഡ് യൂണിയൻറെ അംഗീകാരവും ഡോക്ടർ സി വി രഞ്ജിത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഗാനത്തിന്റെ പ്രകാശന ദിവസം തന്നെയാണ് ആദ്യ റെക്കോർഡ് ഗാനമൊരുക്കിയ ഡോക്ടർ സി വി രഞ്ജിത്തിനെ തേടിയെത്തിയത്.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളുടെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം ഒരു പുത്തൻ അനുഭവമാണ്. 6 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് വേണ്ടി കഴിഞ്ഞ ഒന്നര വർഷമായി ഡോക്ടർ സി വി രഞ്ജിത്ത് പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളുടെയും നഗരങ്ങളുടെയും വ്യതസ്ത കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന ചിത്രീകരണം കഴിഞ്ഞ വർഷം മാർച്ചിലാണ് ആരംഭിച്ചത് . ഡൽഹി,ആഗ്ര, അമൃത് സർ ,കുളു മനാലി , ലഡാക്ക് ,കേദാർനാഥ് ,ശ്രീനഗർ , കേരൻ, മുംബൈ, ബാംഗ്ലൂർ , മൈസൂർ, ഹംപി , ഹൈദരബാദ്, ഗ്വാഹട്ടി,മേഘാലയ, ഒറീസ, ജയ്പൂർ , അജ്മീർ , കൊൽക്കൊത്ത, വാരണാസി , ബറോഡ, ലക്നൗ , കന്യാകുമാരി , ധനുഷ്കോടി , മധുര തുടങ്ങി കേരളത്തിൽ വാഗമൺ , തിരുവനന്തപുരം, കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ഭംഗി ഗാന രംഗങ്ങളിൽ കാണാം.
ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ആണ് ഗാനത്തിനായി വരികൾ രചിച്ചത്. ഡോക്ടർ സി വി രഞ്ജിത്ത് ഒരുക്കിയ ഈണം ആലപിക്കുന്നത് മുംബൈയിലെ ഗായകനായ അസ്‌ലം കേയി ആണ്. മുൻ മിസ്റ്റർ പഞ്ചാബ് സത്കർതാർ സിംഗ് ഗാനത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് . സൂപ്പർസ്റ്റാർ സിംഗർ വിജയിയും ഇന്ത്യയിലെ തരംഗവുമായ ആവിർ ഭവ് ഗാനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് മയൂർ കെ ഭരോട്ടിൻ്റെ വൈറ്റ് മെഷർ എന്റർടെയ്ൻമെന്റ്സ് ആണ് ഗാനം പുറത്തിറക്കിയത്. കണ്ണൂർ ആർ മീഡിയ സ്റ്റുഡിയോയിൽ ആണ് ഗാനത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിർവഹിച്ചത്. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ ഗാനം ആസ്വദിക്കാം.
നേരത്തെ ടൂറിസത്തിനായി ഡോ. സി വി രഞ്ജിത്ത് ഒരുക്കിയ ‘ ദ സോംഗ് ഓഫ് കണ്ണൂർ : ഹെവൻ ഓഫ് ടൂറിസം എന്ന ഗാനം തരംഗമായിരുന്നു. പ്രസ്തുത ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടർ ബി ആർ അംബേദ്കർ അന്താരാഷ്ട്ര പുരസ്കാരവും ഡോക്ടർ സി വി രഞ്ജിത്ത് നേടിയിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ച് 20 ഇന്ത്യൻ ഭാഷകളിൽ പാട്ട് ഒരുക്കി ഡോ. സി വി രഞ്ജിത്ത് ശ്രദ്ധ നേടിയിരുന്നു.
