അശാസ്ത്രീയ മാലിന്യ സംസ്കരണം 3 പന്നി ഫാമുകൾക്കും സ്ഥാപനങ്ങൾക്കും പിഴ

1 min read

അശാസ്ത്രീയ മാലിന്യ സംസ്കരണം 3 പന്നി ഫാമുകൾക്കും സ്ഥാപനങ്ങൾക്കും പിഴ

ജില്ലാ എൻഫോഴ്‌സ് മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് ഇരുളിലെ 3 പന്നി ഫാമുകൾക്ക് നാൽപതിനായിരം രൂപ പിഴ ചുമത്തി.

പ്രസ്തുത പന്നിഫാമുകൾ പഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തി. ബിജുമോൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കുറുമുണ്ടയിൽ പന്നി ഫാമിൽ മലിനജലം കുന്നിൻ ചെരുവിലേയ്ക്ക് ഒഴുകി വിട്ടതിനും അറവ് മാലിന്യം സമീപത്തെ കുഴിയിൽ തള്ളിയതിനും മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും 20000 രൂപയും , മധു നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ മലിനജലം കുന്നിൻ ചെരുവിലേയ്ക്ക് ഒഴുകി വിട്ടതിനും മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും 15000 രൂപയും, ലിജോ കെ. ടി യുടെ ഉടമസ്ഥതയിൽ ഉള്ള പന്നി ഫാമിൽ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനു 5000 രൂപയും സ്ക്വാഡ് പിഴയിട്ടു.

നാല് പ്രമുഖ നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായി; ഗുരുതര ആരോപണവുമായി നടി മിനു മുനീര്‍

പ്രസ്തുത പന്നിഫാമുകളിൽ ജൈവ മാലിന്യങ്ങൾക്കൊപ്പം കൂടിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും സ്ക്വാഡ് കണ്ടെത്തി.ഹോട്ടലുകൾ കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് പന്നി ഫാമിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് വൻതോതിൽ ശേഖരിക്കപ്പെടുന്നത്.ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിച്ചതിന് ജില്ലയിലെ ചില ഹോട്ടലുകൾക്ക് സ്ക്വാഡ് നേരെത്തെ പിഴ ചുമത്തിയിരുന്നു.

സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം പൊതു സ്ഥലത്ത് കൊണ്ട് നിക്ഷേപിച്ചതിനു ഇരുളിൽ പ്രവർത്തിച്ചു വരുന്ന ഫുഡ്‌ കോർട്ടിനും കിസാൻ സർവീസ് സൊസൈറ്റിക്കും 5000 രൂപ വീതവും സ്ക്വാഡ് പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ്‌ പി പി എൻഫോഴ്സ്‌മെന്റ് ഓഫീസർ രഘുവരൻ ടി. വി , അലൻ ബേബി, ദിബിൽ സി കെ, കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അബ്ദുള്ള കെ കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *