എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാ ഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി
1 min readഎഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാ ഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി. തുടർന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു..
ധീരരായ നിരവധി പേരുടെ ത്യാഗത്തിൻ്റെ ഫലമായാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
ആ സ്വതന്ത്ര്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിൻ്റെ പശ്ചാചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല ഭാഗത്ത് നിന്നാണ് സംഭാവന ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ. എസ്.ഐ കുഴഞ്ഞുവീണു മരിച്ചു
22 പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരന്നു. പൊലീസ്,എക്സൈസ്, വനം വകുപ്പ്,എൻ സി സി , സ്‌കൗട്ട് ആൻഡ് ഗൈഡ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ് എന്നിവർ പരേഡിൽ അണിനിരന്നു. ഡി.
എസ്. സി. സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി ഗേൾസ് സ്‌കൂൾ, കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ, ആർമി പബ്ലിക് സ്‌കൂൾ എന്നിവർ ബാൻഡ് മേളം ഒരുക്കി
കെ.വി. സുമേഷ് എം.എൽ.എ
കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവു
കലക്ടർ അരുൺ കെ. വിജയൻ,
സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, റൂറൽ എസ്.പി ഹേമലത
ഡി.എസ്.സി. കമാണ്ടൻറ്
കേണൽ പരംവീർ സിംഗ് നാഗ്ര എന്നിവർ സംബന്ധിച്ചു.