പരസ്പര സാഹോദര്യവും സ്നേഹവും ആത്മാർത്ഥതയും മാനവികതയും നിറഞ്ഞ പെരുമാറ്റം, അടുത്തറിയുന്നവർക്ക് അത്തരം വിശിഷ്ട വ്യക്തിത്വത്തിനുടമയായിരുന്നു എം അഹമ്മദ്
1 min read
പരസ്പര സാഹോദര്യവും സ്നേഹവും ആത്മാർത്ഥതയും മാനവികതയും നിറഞ്ഞ പെരുമാറ്റം, അടുത്തറിയുന്നവർക്ക് അത്തരം വിശിഷ്ട വ്യക്തിത്വത്തിനുടമയായിരുന്നു എം അഹമ്മദ്.
പഴയ കാലത്ത് രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന നിസ്വാർത്ഥതയും അടുപ്പവും ഊഷ്മളതയും നഷ്ടമായി, സാമ്പത്തിക സൗകര്യങ്ങൾക്കും മറ്റും പ്രാധാന്യമുള്ള രാഷ്ട്രീയ ശൈലിയിലേക്ക് മാറുന്ന സാഹചര്യത്തിലും തൻ്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന നിസ്വാർത്ഥമായ രാഷ്ട്രീയ ശൈലിക്കുടമയായിരുന്നു എം.അഹമ്മദ്. പുതുതലമുറയ്ക്ക് അനുകരണീയ മാതൃകയാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരിച്ചു.
അതിഥി തൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂർ മർച്ചൻ്റ്സ് ചേംബറിൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻ്റെ വിയോഗം അദ്ദേഹത്തിൻ്റെ കുടുംബത്തിനും രാഷ്ട്രീയത്തിനുമുപരിയായി, സാമൂഹ്യ സാഹചര്യത്തിനേറ്റ നഷ്ടം കൂടിയാണെന്നും മന്ത്രി സൂചിപ്പിച്ചു. പി.പി. ദിവാകരൻ അധ്യക്ഷത വഹിച്ചു.
സി.പി. സന്തോഷ്കുമാർ, എ. ദാമോദരൻ, കെ. സഹറാസ്, കെ.പി പ്രശാന്ത്, ഡൂഡു ജോർജ്ജ്, വി.പി. മുഹമ്മദലി, കെ.വി. സലീം, ടി.സി.താഹ, അഡ്വ. ജമീൽ അഹമ്മദ് എന്നിവർ സംസാരിച്ചു.
