ദേശഭക്തിയുടെ പുതിയ സന്ദേശവുമായി ഡോ. സി വി രഞ്ജിത്തിൻ്റെ ‘ വന്ദേമാതരം ‘ ഒരുങ്ങി

1 min read
Share it

ദേശഭക്തിയുടെ പുതിയ സന്ദേശവുമായി ഡോ. സി വി രഞ്ജിത്തിൻ്റെ ‘ വന്ദേമാതരം ‘ ഒരുങ്ങി

വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ രാജ്യം ഒരുങ്ങുകയാണ്. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഇത്തവണ ഒരു പുതിയ ദേശഭക്തി ഗാനത്തിൻ്റെ സാന്നിധ്യവും ഉണ്ട്.
ഡോക്ടർ സി വി രഞ്ജിത്ത് സംഗീതസംവിധാനവും സംവിധാനവും നിർവഹിക്കുന്ന ദേശഭക്തിഗാനമായ വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനം ആഗസ്ത് 12 ന് പുറത്തിറങ്ങും. കണ്ണൂർ ഡിഫൻസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഐഎഎസ് ആണ് മുഖ്യാതിഥി. മുൻ മിസ്റ്റർ പഞ്ചാബ് സർകർതാർ സിംഗ് ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് മയൂർ കെ ഭരോട്ട് , പ്രശസ്ത മോഡലും കന്നട സിനിമ താരവുമായ വെർജീനിയ റോഡ്രിക്സ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മാലിന്യം കളയാൻ പോയി; കൊച്ചിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു

ഇന്ത്യയിലെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളുടെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം ഒരു പുത്തൻ അനുഭവമായിരിക്കും. 6 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് വേണ്ടി കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു എന്ന് ഡോ. സി വി രഞ്ജിത്ത് പറഞ്ഞു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളുടെയും നഗരങ്ങളുടെയും വ്യതസ്ത കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന ചിത്രീകരണം കഴിഞ്ഞ വർഷം മാർച്ചിലാണ് ആരംഭിച്ചത് . ഡൽഹി,ആഗ്ര, അമൃത് സർ ,കുളു മനാലി , ലഡാക്ക് ,കേദാർനാഥ് ,ശ്രീനഗർ , കേരൻ, മുംബൈ, ബാംഗ്ലൂർ , മൈസൂർ, ഹംപി , ഹൈദരബാദ്, ഗ്വാഹട്ടി,മേഘാലയ, ഒറീസ, ജയ്പൂർ , അജ്മീർ , കൊൽക്കൊത്ത, വാരണാസി , ബറോഡ, ലക്നൗ , കന്യാകുമാരി , ധനുഷ്കോടി , മധുര തുടങ്ങി കേരളത്തിൽ വാഗമൺ , തിരുവനന്തപുരം, കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ഭംഗി ഗാന രംഗങ്ങളിൽ കാണാം.
ഇന്ത്യയുടെ ആദ്യ ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന കേരൻ എന്ന സ്ഥലത്തെ ഗാന ചിത്രീകരണം ഡോക്ടർ സി വി രഞ്ജിത്തിന് മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു. ഒരു നദിക്ക് ഇരുവശവുമായി ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും അതിർത്തികൾ നിലനിൽക്കുന്നത് ഈ ഗ്രാമത്തിൽ നിന്നുമുള്ള കാഴ്ചയാണ്.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ പലതരം ഗാനങ്ങൾ പുറത്തിറങ്ങുകയും സമൂഹ മാധ്യമങ്ങളിൽ തരംഗ മാവുകയും ചെയ്യാറുണ്ട്. എന്നാൽ യുവാക്കളിൽ ദേശ സ്നേഹം ഉണർത്തുന്ന ഗാനങ്ങൾ കുറവാണ്. വൈവിധ്യങ്ങളിലെ ഏകത്വം എന്ന ആശയവും ഇന്ത്യ എന്ന വികാരവും ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇത്തരമൊരു ഗാനം ഒരുക്കാനുള്ള പ്രചോദനം എന്ന് ഡോ സി വി രഞ്ജിത്ത് പറയുന്നു. ” കേട്ടു ശീലിച്ച ഈണങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശഭക്തി തുളുമ്പുന്ന ഒരു പുതിയ ഈണം സൃഷ്ടിക്കുക എന്നത് ഏറെ ശ്രമകരവും വെല്ലുവിളി നിറഞ്ഞതും ആയിരുന്നു. ”
സംഗീത സംവിധാനത്തിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിക്കുന്നതും ഡോക്ടർ സി വി രഞ്ജിത്ത് തന്നെയാണ്. ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ആണ് ഗാനത്തിനായി വരികൾ രചിച്ചത്. ഡോക്ടർ സി വി രഞ്ജിത്ത് ഒരുക്കിയ ഈണം ആലപിക്കുന്നത് മുംബൈയിലെ ഗായകനായ അസ്‌ലം കേയി ആണ്. ശബ്ദ മിശ്രണം നിർവഹിച്ചിരിക്കുന്നത് അശ്വിൻ ശിവദാസ്. സനിൽ കൂത്തുപറമ്പ് , പി വി രഞ്ജിത്ത് ,ഡോ സി വി രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഗാനത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് : ദീപ്തി ,നിവേദ്. വി എഫെക്സ് : അഭി, ജൂഹി. മുൻ മിസ്റ്റർ പഞ്ചാബ് സത്കർതാർ സിംഗ് ഗാനത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് . സൂപ്പർസ്റ്റാർ സിംഗർ വിജയി ഇന്ത്യയിലെ തരംഗവുമായ ആവിർ ഭവ് ഗാനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് മയൂർ കെ ഭരോട്ടിൻ്റെ വൈറ്റ് മെഷർ എന്റർടെയ്ൻമെന്റ്സ് ആണ് ഗാനം പുറത്തിറക്കുന്നത്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിൽ ഓഗസ്റ്റ് 12 മുതൽ ഗാനം ആസ്വദിക്കാം.

നേരത്തെ ടൂറിസത്തിനായി ഡോ. സി വി രഞ്ജിത്ത് ഒരുക്കിയ ‘ ദ സോംഗ് ഓഫ് കണ്ണൂർ : ഹെവൻ ഓഫ് ടൂറിസം എന്ന ഗാനം തരംഗമായിരുന്നു. പ്രസ്തുത ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടർ ബി ആർ അംബേദ്കർ അന്താരാഷ്ട്ര പുരസ്കാരവും ഡോക്ടർ സി വി രഞ്ജിത്ത് നേടിയിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ച് 20 ഇന്ത്യൻ ഭാഷകളിൽ പാട്ട് ഒരുക്കി ഡോ. സി വി രഞ്ജിത്ത് ശ്രദ്ധ നേടിയിരുന്നു.

80 ലക്ഷത്തിൻ്റെ നിക്ഷേപം തട്ടാൻ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്തി; യുവതി ഉൾപ്പടെ അഞ്ച് പേർ പിടിയിൽ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!