കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്
1 min readകണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്
ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരനാണ് ദുരൂഹ സാഹചര്യത്തിൽ (86) മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലാണ് ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരൻ (86) വീണ് പരിക്കേറ്റ് ചോരയിൽ കുളിച്ച നിലയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് രാത്രി 10.10 ഓടെ മരണപ്പെട്ടു.
തലക്കേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണെന്ന് വ്യക്തമായത്”.
സംഭവത്തിൽ സഹ തടവുകാരനായ പാലക്കാട് സ്വദേശി വേലായുധനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വേലായുധൻ ഇയാളെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് അടിച്ചതായാണ് വിവരം.86 കാരനായ കരുണാകരൻ മാവേലിക്കര ചന്ദ്രൻ വധക്കേസ് കേസിൽ പ്രതിയായാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്നത് .
ഭാര്യയെയും മകനെയും കുത്തി പരുക്കേൽപിച്ച് യുവാവ്