പരിയാരത്ത് വൻ കഞ്ചാവ് വേട്ട: 5 പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു
1 min readപരിയാരം: 9.700 കിലോഗ്രാം കഞ്ചാവ് സഹിതം അഞ്ച് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അലക്യം പാലത്തിന് സമീപത്തെ കുന്നിൻ മുകളിൽ വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
‘വിവാഹം ആയില്ലേ?’; നിരന്തരം ചോദിച്ചുകൊണ്ടിരുന്ന അയൽക്കാരനെ 45കാരൻ കൊലപ്പെടുത്തി
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. അലക്യം പാലത്തിന് സമീപത്തെ കാർലോസ് കുര്യാക്കോസ്(25), പിലാത്തറ സ്വദേശി കെ.വി.അഭിജിത്ത് (24),
ഏമ്പേറ്റ് സ്വദേശി കെ.ഷിബിൻ (25), ശ്രീസ്ഥ സ്വദേശി കെ.ഷിജിൻ ദാസ് (28), വിളയാങ്കോട് സ്വദേശി റോബിൻ റോഡ്സ് (27) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നെത്തിച്ച കഞ്ചാവ് ചില്ലറ വിൽപ്പനക്കായി പാക്കറ്റുകളിലാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പോലീസ് പിടിയാലായത്.
ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ