സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് 3 വിദ്യാർത്ഥികൾക്ക് പരിക്ക്

സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് 3 വിദ്യാർത്ഥികൾക്ക് പരിക്ക്
ദേശീയ പാതയിൽ വടകര മടപ്പള്ളിയിലാണ് അപകടം. മടപ്പള്ളി കോളേജിലെ ബിരുദ വിദ്യാർത്ഥികളായ ശ്രേയ, ദേവിക, ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം വരുത്തിയ കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന അയ്യപ്പൻ ബസ് ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.