അശോകന് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

1 min read
Share it

കണ്ണപുരം ചൈനാക്ലെ റെയിൽവേ ഗേറ്റിന് സമീപമുള്ള അശോകനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. പ്രവാസി ജീവിതത്തിൽ ദുബായിലെ ജോലി സ്ഥലത്തുനിന്നും സ്ട്രോക്ക് ഉണ്ടാവുകയും രണ്ടുമാസത്തിലധികം ദുബായിലെ ചികിത്സയ്ക്ക് ശേഷം ജീവിതം വഴി മുട്ടുകയും ചെയ്തു. അതിനു ശേഷം ആണ് അശോകൻ നാട്ടിലെത്തുന്നത്. ഇപ്പോൾ അശോകന്റെ തുടർ ചികിത്സയ്ക്ക് ഭീമമായ ഒരു തുക ആവശ്യമായി വന്നിരിക്കുകയാണ്.

കണ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ചൈനാക്ലെ റെയിൽവേ ഗേറ്റിന് സമീപമാണ് അശോകൻ താമസിക്കുന്നത്. ജോലി സംബന്ധമായി പ്രവാസ ലോകത്തേക്ക് ചേക്കേറിയ അശോകൻ തിരിച്ചുവന്നത് മേജർ സ്ട്രോക്ക് തളർത്തിയ ശരീരവും ആയിട്ടാണ്. രണ്ടുമാസത്തിലധികം ദുബായിലെ റാഷിദ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയിരുന്നു. തുടർ ചികിത്സയ്ക്കായി ജൂൺ 14നാണ് എറണാകുളം അമൃത ഹോസ്പിറ്റലിൽ എത്തിയത്. ചികിത്സയ്ക്കായി വിദേശത്തു തന്നെ നല്ലൊരു തുക ഇതിനോടകം ചിലവഴിക്കുകയും ചെയ്തു. വിദ്യാർത്ഥികളായ രണ്ടു മക്കളും ഭാര്യയും അടങ്ങുന്നതാണ് അശോകന്റെ കുടുംബം ചികിത്സയ്ക്ക് യാതൊരു മാർഗ്ഗവും ഇപ്പോൾ അശോകന് ഇല്ല. ഈ അവസരത്തിലാണ് കേരള ബാങ്കിന്റെ ചെറുകുന്ന് ശാഖയിൽ ഒരു അക്കൗണ്ട് ആരംഭിക്കുകയും ചികിത്സക്ക് ആവശ്യമായ തുക സമാഹരിക്കാനും തീരുമാനിച്ചത്.

കെ. മോഹനൻ ചെയർമാനും
എം. സബിൻ കൺവീനറായും പി പി അശോകൻ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചു.

P.P.ASHOKAN CHIKILSA SAHAYA
COMMITTEE, KANNAPURAM
Account Details
Kerala Gramin Bank
Cherukunnu Branch
A/c No. 40586101062885
IFSC Code: KLGB0040586
MICR code: 670480017

ഇനി അശോകന് വേണ്ടത് ഉദാരമദികളുടെ കനിവാണ്. ആരും കാണാതെ പോകല്ലേ… എല്ലാവരും പരമാവധി ഷെയർ ചെയ്യുമല്ലോ.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!