കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി

1 min read
Share it

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി

ദോഹയിൽ നിന്ന് ഇന്ന് മൂന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നുമാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടിയത്.

ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ജംഷീർ ടി ടി കാക്കത്തറമ്മൽ ഹൗസ് എന്നയാളെയാണ് പിടികൂടിയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് എയർപോർട്ട് പോലീസും സ്‌ക്വാഡും ചേർന്ന് മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ നാല് ക്യാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ മിശ്രിതം കണ്ടെത്തു. സ്വർണമിശ്രിതത്തിന് ഏകദേശം 1123 ഗ്രാം തൂക്കം വരും.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് പരിശോധനയാണ് എയർപോർട്ടും പരിസരത്തും നടത്തിവരുന്നത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!