മെഗാ ജോബ് ഫെയർ ജൂൺ 19 ന് ബുധനാഴ്ച ഐ ടി എം മയ്യിൽ ക്യാംപസിൽ വെച്ച് നടക്കും

1 min read
Share it

കണ്ണൂർ: കേരള നോളജ് ഇക്കോണമി മിഷനും ഐ ടി എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിറ്റുഷൻസ് മയ്യിലും സംയുക്തമായി നടത്തുന്ന മെഗാ ജോബ് ഫെയർ ജൂൺ 19 ന് ബുധനാഴ്ച ഐ ടി എം ക്യാംപസിൽ വെച്ച് നടക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. ജോബ് ഫെയർ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ, വിജയൻ ഉദ്ഘാടനം ചെയ്യും.

ആർട്ട് & സയൻസ് കോളേജുളകിലെ അവസാന വർഷ UG/PG വിദ്യാർത്ഥികൾക്കും മുൻ വർഷങ്ങളിൽ പാസ് ഔട്ട് ആയ ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാം. കേരളത്തിലെ വിവിധ മേഖലകളിലെ 25 ലേറെ കമ്പനികൾ ജോബ് ഫെയറിൽ ഭാഗവാക്കാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും.

വാർത്താ സമേളനത്തിൽ ഐ.ടി.എം ഗ്രൂപ് ചെയർമാൻ മുനീർ കെ.കെ, കോഡിനേറ്റർ ലിയോ സക്കറിയ, സജ്ന കെ, ക്രിസ്റ്റീന, സന്ദീപ് നന്ദകുമാർ പങ്കെടുത്തു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!