സൂര്യസുരേന്ദ്രന്റെ ജീവൻ കവർന്നത് അരളിപ്പൂവോ ? അരളി വില്ലനാകുന്നത് എങ്ങനെ ?

1 min read
Share it

സൂര്യസുരേന്ദ്രന്റെ ജീവൻ കവർന്നത് അരളിപ്പൂവോ ? അരളി വില്ലനാകുന്നത് എങ്ങനെ ?

ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീണ സൂര്യസുരേന്ദ്രൻ എന്ന 24 കാരി തിങ്കളാഴ്ച രാവിലെയാണ് മരിക്കുന്നത്.

വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം ഛർദിയുണ്ടായിരുന്നു സൂര്യയ്ക്ക്. യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെന്നാണ് വിവരം. എന്തുകൊണ്ടാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. യാത്ര പുറപ്പെടുന്നതിന് മുൻപ് അയൽവീട്ടിലെ അരളിച്ചെടിയുടെ പൂവ് യുവതി കടിച്ചുതിന്നിരുന്നു. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം

സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വണ്ടാനംമെഡിക്കൽ കേളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളു.

വഴിയോരങ്ങൾ, വീട്ടുവളപ്പ്, ക്ഷേത്രപരിസരങ്ങൾ ഇങ്ങനെ കേരളത്തിൽ വിവിധയിടങ്ങളിൽ സുലഭമായി കാണുന്ന ഒന്നാണ് അരളിപ്പൂവ്. സുഗന്ധവും അഴകും വഴിഞ്ഞൊഴുകുന്ന അരളിപ്പൂവിന് സൂര്യയുടെ മരണത്തോടെ ഒരു വില്ലൻ പരിവേഷമുണ്ട്.

ക്ഷേത്രങ്ങളിൽ നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളി ഉപയോഗിച്ചുകാണാറുണ്ട്. തെച്ചിക്കും, തുളസിക്കും, അരളിക്കും ഔഷധ ഗുണങ്ങളുണ്ട്. പക്ഷേ തുളസി പോലെയല്ല അരളി. ശ്രദ്ധിച്ചില്ലെങ്കിൽ വിപരീതഫലമാകും ഉണ്ടാവുക.

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്‌കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!