കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 18 ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മൊബൈൽ ഫോണുകളും പിടികൂടി
1 min read
കണ്ണൂർ വിമാനതാവളത്തിൽ ഷാർജയിൽ നിന്ന് കടത്തി കൊണ്ടുവന്ന 18 ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മൊബൈൽ ഫോണുകളും പിടി കൂടി
കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണറേറ്റിന് കീഴിലുള്ള കണ്ണൂർ വിമാനത്താവളത്തിലെ ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കള്ള കടത്ത് പിടി കൂടിയത്.
180 ഗ്രാം ഭാരമുള്ള നാല് സ്വർണ്ണ മാലകളും 11 ആപ്പിൾ ഐഫോണുകളുമാണ് പിടി കൂടിയത് (iphone 12 pro – 5 Nos.; iphone 13 pro – 6 nos) കണ്ടെടുത്തു. .ഷാർജയിൽ നിന്ന് IX 744 വിമാനത്തിൽ എത്തിയ യാത്രക്കാരൻ്റെ ബാഗേജിൽ നിന്നാണ് 17,77,300/- രൂപ. യുടെ
കള്ളക്കടത്ത് സാധനങ്ങൾ പിടികൂടിയത്.
