വന്ദേ ഭാരത് ട്രെയിനിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു
1 min read
വന്ദേ ഭാരത് ട്രെയിനിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു
പാലക്കാട്: വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിലായിരുന്നു അപകടം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരനാ(68)ണ് മരിച്ചത്. മുതുതല യുപി സ്‌കൂള്‍ റിട്ട അധ്യാപകനാണ്.
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
അപകടത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
