സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി ആയി ടി വി രാജേഷിനെ ജില്ലാ കമ്മിറ്റി യോഗം തിരുമാനിച്ചു
1 min read
സിപിഐ(എം) ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കണ്ണൂര്‍ പാര്‍ലിമെന്‍റ് മണ്ഡലം സ്ഥാനാര്‍ത്ഥി ആയതിനെ തുടര്‍ന്ന് ആക്ടിംഗ് സെക്രട്ടറിയായി ടി വി രാജേഷിനെ ജില്ലാ കമ്മിറ്റി യോഗം തിരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷനായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു.
SFI, DYFI പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനത്തിൽ സജീവമായ ടി വി രാജേഷ് 2 ടേമുകളിലായി കല്യാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്.
