കോഴിക്കോട് കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു
1 min read
കോഴിക്കോട് കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊയിലാണ്ടി വിയ്യൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഇന്നലെ രാത്രി 11 .45 ടെയാണ് സംഭവം. ഇതിനിടെ, പാപ്പാന് പരിക്കേറ്റു. പരിക്കേറ്റ പാപ്പാന്‍ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴുന്നെള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു.
ആറു മണിക്കൂറായി ആനയെ തളയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. കണ്ണൂരില്‍ നിന്നടക്കമുള്ള എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തിയത്.
