പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
1 min readതളിപ്പറമ്പ് : തളിപ്പറമ്പ് സഹകരണ
ആശുപ്രതിയിൽ പ്രസവിച്ച യുവതി
അമിത രക്തസ്രാവത്തെ തുടർന്ന്
മരിച്ചു. പരപ്പ പുന്നക്കുന്ന് കുരിശ്
പള്ളിക്ക് സമീപത്തെ കൊട്ടുകാപ്പള്ളി
ജോമോന്റെ ഭാര്യ ഫെബിറ്റി (26) ആണ്
മരിച്ചത്.
പ്രസവത്തെ തുടർന്നുണ്ടായ അമിത
രക്തസ്രാവത്തിൽ ആരോഗ്യനില
ഗുരുതരമായതിനാൽ കണ്ണൂരിലെ
ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. പെൺകുഞ്ഞിന്
ജന്മം നൽകിയ ശേഷമാണ് യുവതി
മരണപ്പെട്ടത്.
കരുവഞ്ചാലിലെ മുക്കാലക്കുന്നേൽ
ജോയി-വൽസമ്മ ദമ്പതികളുടെ
മകളാണ്. സഹോദരങ്ങൾ: ജോബിറ്റ്,
ബെന്നറ്റ്.