സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂരും കൊല്ലവും
1 min readസ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂരും കൊല്ലവും
കൊല്ലം:കേരള സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസവും ആവേശത്തോടെ മുന്നേറുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നും രണ്ടും സ്ഥാനക്കാർ ആയിരുന്ന കോഴിക്കോടിനെയും പാലക്കാടിനെയും പിന്തള്ളി കണ്ണൂരാണ് പോയിന്റ് നിലയില്‍ ആദ്യമെത്തി നില്‍ക്കുന്നത്.
312 പോയിന്റോടെയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത്. 307 പോയിന്റോടെ കൊല്ലം രണ്ടാം സ്ഥാനത്തുണ്ട്. 304 പോയിന്റോടെ തൃശ്ശൂരും 303 പോയിന്റോടെ പാലക്കാടും യഥാക്രമം മൂന്നും നാലും സ്ഥാനം നേടി.
301 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് കോഴിക്കോട്. 81 പോയിന്റോടെ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.